കൽപ്പറ്റ: ഒടുവിൽ കിട്ടുന്ന വിവരമനുസരിച്ച് വയനാട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 9328 പേരെയാണ് മാറ്റി പാർപ്പിച്ചിട്ടുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളുമാണ് ക്യാംപുകളിലുള്ളത്. 21 ഗര്‍ഭിണികളും വിവിധ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.
മേപ്പാടി ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരെയാണ് മാറ്റി താമസിപ്പിച്ചിട്ടുള്ളത്.
9328 people in 91 relief camps in Wayanad district